ദില്ലി: ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ എല്ലാപദവികളും അദേഹം രാജിവെച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.
ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്വം തന്നെ അദേഹം രാജിവെച്ചിരിക്കുന്നത്. ഏറെ നാളുകളായി കോണ്‍ഗ്രസ് തേൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ പ്രധാനപ്പെട്ട നേതാവായിരുന്നു ഗുലാം നബി ആസാദ്.
അതെസമയം മറ്റേതെങ്കിലുംപാര്‍ട്ടിയില്‍ ചേരുമെന്നുള്ള കാര്യം ഇതുവരെ അദേഹം വ്യക്തമാക്കയിട്ടില്ല.




