ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പാണ്ടിക്കാട് അന്‍സാര്‍ കോളേജ് വിദ്യാര്‍ത്ഥികളായ വള്ളുവനാട് സ്വദേശി ആമീന്‍ , ഹിസാന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെ മഞ്ചേരി പന്തല്ലൂര്‍ മുടിക്കോട് തോക്കാട്ടു പടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top