പൊന്നാനി: വ്യാജ പ്രൊഫൈലിലൂടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹുസൈനിന്റെ പേരിലാണ് വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരിക്കുന്നത്.
ഇദേഹത്തിന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടിലുള്ള ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സുഹൃത്തുക്കള്‍ക്കും കുടംബങ്ങള്‍ക്കും പണം ആവശ്യപ്പെട്ട് ഗൂഗിള്‍ പേ നമ്പര്‍ അയച്ചു കൊടുക്കുകയായികരുന്നു. സുഹൃത്ത് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീടാണ് തന്റെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പലരോടും പണം ആവശ്യപ്പെട്ടതായി അറിയാന്‍ കഴിഞ്ഞതെന്നും അദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിതട്ടിപ്പ് നടത്തുന്നയാളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കല്‍പ്പകഞ്ചേരി പോലീസില്‍ മുഹമ്മദ് ഹുസൈന്‍ പരാതി നല്‍കിയിരിക്കുകയാണ്.




