Section

malabari-logo-mobile

ഓടിക്കൊണ്ടിരുന്ന ഓംനി വാനിന് തീപിടിച്ചു

HIGHLIGHTS : The omni van that was running caught fire

പൊന്നാനി:പൊന്നാനി ചാവക്കാട് ദേശീയ പാതയില്‍ പാലപ്പെട്ടി ഹൈസ്‌കൂളിന് സമീപമം ഓടിക്കൊണ്ടിരുന്ന ഓംനിവാനിന് തീപിടിച്ചു. വാന്‍ പൂര്‍ണമായും കത്തി നശിച്ചു.
ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. പെട്രോള്‍ ടാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായ പെട്രോള്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് കത്തിയതെന്നാണ് പ്രാഥമിക നിഗമനം ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

തീപടരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തുകയായിരുന്നു. പൊന്നാനി എമര്‍ജന്‍സി ടീം, അല്‍-ഫസാ ആംബുലന്‍സ് എന്നീ പ്രവര്‍ത്തകരും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!