Section

malabari-logo-mobile

ഐ എന്‍ എല്‍ പിളര്‍ന്നു; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് അബ്ദുള്‍ വഹാബ് പക്ഷം

HIGHLIGHTS : INL splits; If Abdul Wahab announces new office bearers

ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വം വീണ്ടും രണ്ടായി പിളര്‍ന്നു.
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം എ പി അബ്ദുള്‍ വഹാബ് പ്രസിഡന്റായി തുടര്‍ന്നുകൊണ്ട് പുതിയ കമ്മിറ്റിയില്‍ നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും വഹാബ് ഹാജി ട്രഷററുമാകും.
സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളിയാണ് വഹാബിന്റെ തീരുമാനം. അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുള്‍ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുള്‍ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് അംഗത്വ വിതരണ നടപടികള്‍ തുടങ്ങാനാണ് മറുവിഭാഗത്തിന്റെ തീരുമാനം. മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!