Section

malabari-logo-mobile

അത്ഭുത കാഴ്ചകളൊരുക്കി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ തുറന്നു

HIGHLIGHTS : The Museum of the Future opens with spectacular views

ദുബൈ: ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടം, അത്ഭുത കാഴ്ചകളൊരുക്കി ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ലോകത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായി ലോകസഞ്ചാരികള്‍ക്കായി ദുബൈ ഒരുക്കുന്ന ഈ വിസ്മയ ലോകം, ലോകം മുഴുവന്‍ കൗതുകത്തോടെ കാത്തിരിക്കുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമ്പോള്‍, അകത്തും പുറത്തും ഒരുപോലെ കാണികളെ ആകര്‍ഷിക്കുന്ന അദ്ഭുതക്കാഴ്ചകള്‍ ഒരുക്കുന്ന വിസ്മയക്കൂടാരമാണ് ഈ മ്യൂസിയം.

ദുബായ് ശൈഖ് സായിദ് റോഡില്‍  മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ ചൊവ്വാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനംചെയ്തു. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

ഏഴ് നിലകളുള്ള തൂണുകളില്ലാത്ത കെട്ടിടത്തിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 77 മീറ്റര്‍ ഉയരവുമുണ്ട്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്.

മൂന്ന് നിലകളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ടാണ്. മ്യൂസിയത്തിലെ പ്രദര്‍ശനങ്ങള്‍. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയും നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയം കെട്ടിടത്തോട് ചേര്‍ന്നുള്ള സ്റ്റേഷന്‍ ഉത്പാദിപ്പിക്കുന്ന 4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എമിറേറ്റ്‌സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് നൂറോളം വരുന്ന ചെടികള്‍ കൊണ്ട് പച്ചപുതച്ച കുന്നിന്‍ മുകളിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. മ്യൂസിയത്തിന് ചുറ്റും നിര്‍മിച്ച ഉദ്യാനത്തില്‍ 80 വ്യത്യസ്തതരം ചെടികളുണ്ട്. അവ പരിപാലിക്കുന്നത് ഏറ്റവും അത്യാധുനികമായ സ്മാര്‍ട്ട് ഓട്ടോമാറ്റിക് ജലസേചന സംവിധാനം വഴിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!