Section

malabari-logo-mobile

വലിയപാടം കമ്പനിപ്പടി റെയില്‍വേ മതില്‍ നിര്‍മാണത്തിനെതിരെ താനൂരിൽ എല്‍ഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

HIGHLIGHTS : The LDF organized a protest rally against the construction of the railway wall by the Valiyapadam Company

താനൂര്‍: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത് എന്ന മുദ്രാവാക്യമുയര്‍ത്തി വലിയപാടം കമ്പനിപ്പടി റെയില്‍വേ മതില്‍ നിര്‍മാണത്തിനെതിരെ എല്‍ഡിഎഫ് താനാളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വട്ടത്താണിയില്‍ നടന്ന പ്രതിഷേധ സംഗമ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ ഒ സുരേഷ് ബാബു അധ്യക്ഷനായി. പി അബ്ദുള്‍സമദ്, മേച്ചേരി സൈതലവി, കക്കോടി മൊയ്തീന്‍ കുട്ടി ഹാജി, നാദിര്‍ഷ കടായിക്കല്‍, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെവിഎ കാദര്‍ എന്നിവര്‍ സംസാരിച്ചു. പി സതീശന്‍ സ്വാഗതവും, എന്‍ പി അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

താനാളൂര്‍ പഞ്ചായത്തിനെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചാണ് ഈ റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. ആകെ ജനസംഖ്യയായ 65000 ത്തില്‍ പകുതിയോളം പേര്‍ റെയിലിന് പടിഞ്ഞാറ് വശത്താണ് അധിവസിക്കുന്നത്. റെയില്‍ മുറിച്ചു കടക്കുകയെന്നത് ജനങ്ങളുടെ നിത്യജീവിതത്തില്‍ അനിവാര്യമാണ്.

ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് റെയില്‍വേ അധികൃതര്‍ റെയിലിന് സമാന്തരമായി മതില്‍ നിര്‍മിക്കാന്‍ മുതിരുന്നത്.

ജനങ്ങളുടെ നിലവിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഹനിയ്ക്കുന്നതാണ് ഈ നടപടി. പൂര്‍ണമായും കൊട്ടിയടയ്ക്കാതെ 500 മീറ്റര്‍ ഇടവിട്ടെങ്കിലും ജനങ്ങള്‍ക്ക് റെയില്‍ മുറിച്ചു കടക്കുന്നതിന് നിയന്ത്രിത കവാടങ്ങള്‍ അനുവദിയ്ക്കണമെന്നും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്ന വട്ടത്താണിയില്‍ ഉചിതമായ വിപുലമായ സൗകര്യം ഉടന്‍ ഒരുക്കണമെന്നും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!