Section

malabari-logo-mobile

താനൂരിലെ മുണ്ടകന്‍ കൃഷിക്കാരുടെ നെല്ല് സംഭരണം തുടങ്ങി

HIGHLIGHTS : Procurement of paddy by Mundakan farmers in Tanur has started

താനൂര്‍: നഗരസഭയില്‍ മുണ്ടകന്‍ നെല്‍കൃഷി ചെയ്ത കര്‍ഷകരുടെ നെല്ല് സംഭരണം തുടങ്ങി. താനൂര്‍ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് സൗജന്യ വിത്ത്, കൂലി ചെലവ്, സബസിഡി ധനസഹായം എന്നിവ നല്‍കിയാണ് താനൂര്‍ നഗരസഭ കര്‍ഷകര്‍ക്കൊപ്പം നിന്നത്. കര്‍ഷകര്‍ നൂറു മേനി വിളയിച്ച നെല്ല് താനൂര്‍ നഗരസഭയുടെ പൂര്‍ണ്ണ സഹകരണത്തോടെ സപ്ലൈകോയാണ് സംഭരണം തുടങ്ങിയത്.ഈ വര്‍ഷം നഗരസഭയുടെ സഹായത്തോടെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച 125ലധികം ടണ്‍ നെല്ല് സപ്ലൈകോക്ക് കെമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓലപ്പീടിക പൂരപ്പറമ്പ് തണ്ണീര്‍ ഭഗവതി ക്ഷേത്ര പരിസരത്ത് നഗരസഭാ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍ നഗരസഭ പരിധിയിലെ കര്‍ഷകരുടെ നെല്ല് സപ്ലൈകോക്ക് കൈമാറി.

sameeksha-malabarinews

നഗരസഭാ വികസനകാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.എം. ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.പി.ഫാത്തിമ, കൗണ്‍സിലര്‍മാരായ പി.വി. നൗഷാദ്, കൃഷ്ണന്‍ , അഷ്‌റഫ് വി.പി. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷറഫ്. പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!