Section

malabari-logo-mobile

ചിരഞ്ജീവിക്കൊപ്പം വന്നത് യുവതിയല്ല; കുപ്രചാരണം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

HIGHLIGHTS : It was not the young woman who came with Chiranjeevi; Defamation Devaswom Board President

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത് യുവതിയല്ല അന്‍പത്തിയാറ് വയസ്സുള്ള സ്ത്രീയാണെന്ന്, ത്രിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍. ചിരഞ്ജീവിയുടെ സന്ദര്‍നവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നത് തീര്‍ത്തും തെറ്റായ വാര്‍ത്തകളും പ്രചാരണവുമാണെന്നും അദ്ദേഹം പറഞ്ഞു.

ചിരഞ്ജീവിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചുകപ്പള്ളി ഗോപിയുടെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ശബരിമലയില്‍ കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന തരത്തിലായിരുന്നു പ്രചാരണം. വളരെ വേഗത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

sameeksha-malabarinews

ഫെബ്രുവരി 13-നാണ് നടന്‍ ചിരഞ്ജീവിയും സംഘവും ശബരിമലയില്‍ എത്തിയത്. ചിരഞ്ജീവിക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും ഫോണിക്‌സ് ഗ്രൂപ്പ് മേധാവിമാരായ ചുകപ്പള്ളി സുരേഷും ചുകപ്പള്ളി ഗോപിയും ഇവരുടെ ഭാര്യമാരുമുണ്ടായിരുന്നു. എല്ലാ ഭക്തരേയുമെന്ന പോലെ ഇവരേയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് ശബരിമലയിലേക്ക് കടത്തി വിട്ടത്. ചുകപ്പള്ളി ഗോപിയുടെ ഭാര്യ മധുമതി ചുക്കാപ്പള്ളിയുടെ ആധാര്‍ കാര്‍ഡില്‍ അവരുടെ ജനനവര്‍ഷമായി രേഖപ്പെടുത്തിയത് 1966 ആണ്.

ആചാരപ്രകാരം അവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ യാതൊരു തടസ്സവുമില്ല. ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!