Section

malabari-logo-mobile

മൂന്നിയൂരില്‍ ജലനിധി സമഗ്ര കുടിവെള്ള പദ്ധതി ട്രയല്‍ റണ്ണിന് തുടക്കമായി

HIGHLIGHTS : The Jalanidhi Comprehensive Drinking Water Project in Munniyoor has started the trial run

തിരുരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയായ ജലനിധിയുടെ ട്രയല്‍ റണ്ണിന് തുടക്കമിട്ടു. പഞ്ചായത്തിലെ 5600 ലധികം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് 24 കോടിയോളം രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്. 2018 ല്‍ തുടക്കമിട്ട പദ്ധതിയുടെ പ്രവര്‍ത്തനം 95 ശതമാനവും പൂര്‍ത്തിയായി. . 5480 കൂടുബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി. കുണ്ടംകടവില്‍ നിര്‍മ്മിക്കുന്ന കിണര്‍ പറാക്കാവില്‍ നിര്‍മ്മിക്കുന്ന ട്രീറ്റ്‌മെന്റ് പ്ലാന്റ് ചേളാരിയിലെ വാട്ടര്‍ ടാങ്ക്, മണ്ണട്ടാം പാറ സംബ് എന്നിവയുടെ പ്രവര്‍ത്തിയും പൂര്‍ത്തിയായി. ഇന്ന് മുതല്‍ ഓരോ വാര്‍ഡിലും നല്‍കിയ കണക്ഷനുകളിലേക്ക് പരീക്ഷണമായി ജലം പമ്പു ചെയ്യും. വളരെ വൈകാതെ പദ്ധതി ബഹുജനങ്ങള്‍ക്ക് സമര്‍ക്കും. ഇപ്പോള്‍ വരുന്ന വെളളം പൂര്‍ണ്ണമായും ശുദ്ധീകരിക്കാത്തതാണ്. അത് കൊണ്ട് കുടിക്കുവാനോ കുളിക്കുവാനോ ഉപയോഗിക്കാവുന്നതല്ല.

ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ജലനിധികുടിവെള്ള പദ്ധതിയും മുന്നിയൂരിന്റെ മാസ്റ്റര്‍ വികസന പദ്ധതിയുമാണ് പ്രാവര്‍ത്തികമാക്കുന്നത് ലോക ബാങ്കിന്റെ സഹായത്തൊടെ ആരംഭിച്ച ഈ പദ്ധതിയില്‍ പതിനഞ്ച് ശതമാനം ഗ്രാമപഞ്ചായത്തും പത്ത് ശതമാനം ഗുണഭോക്തൃ വിഹിതവുമാണ് ചെലവഴിക്കുന്നത്. പിഅബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍എയുടെ ഇടപെടല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് വേഗം കൂട്ടാന്‍ സഹായകമായി. ഗുണഭോക്തൃ വിഹിതം അടക്കാന്‍ ബാക്കി യുള്ളവര്‍ ഉടന്‍ അടച്ചു തീരക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

sameeksha-malabarinews

പാറാക്കാവ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വച്ച് നടന്ന ജലനിധി ടയല്‍ റണ്ണം എസ്.എല്‍.ഇ.സി മീറ്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉല്‍ഘാടനം ചെയ്തു. ജലനിധി എസ്.എല്‍ ഇ.സി ചെയര്‍മാന്‍ ഹൈദര്‍.കെ.മൂന്നിയൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, എസ്.എല്‍ ഇ.സി. കണ്‍വീനര്‍ ഹനീഫ മൂന്നിയൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശ്ശേരി ശരീഫ, വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, ജലനിധി ഭാരവാഹികളായ കെ.മൊയ്തീന്‍ കുട്ടി, കെ.ടി റഹീം, ഗണേഷന്‍ മണ്ണഞ്ചേരി, പത്തൂര്‍ റംല,ബ്ലോക്ക് മെമ്പര്‍മാരായ സ്റ്റാര്‍ മുഹമ്മദ്, ജാഫര്‍ വെളിമുക്ക്, കെ.പി രമേശ്, ഹുസൈന്‍ കല്ലന്‍, കടവത്ത് മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!