കോവിഡ് കേസുകളിൽ വർദ്ധനവ് ; പരപ്പനങ്ങാടിയിൽ ടർഫുകൾ അടയ്ക്കുന്നു

പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നഗരസഭ ചെയർമാൻ എ.ഉസ്മാൻ,വൈസ്. ചെയർ പേഴ്സൺ ശഹർബാൻ,വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ,നഗരസഭാ സെക്രട്ടറി സാനന്ദ സിംഗ്, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, റവന്യൂ-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ അടിയന്തിര യോഗം ചേർന്നു.

നഗരസഭ പരിധിയിലെ ടർഫുകൾ മറ്റ് ഗ്രൗണ്ടുകൾ എന്നിവയിൽ നടക്കുന്ന കലാ കായിക വിനോദങ്ങൾ മറ്റ് കൂടിച്ചേരലുകൾ എന്നിവ 28/01/2022 വെള്ളിയാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് നിർത്തി വെക്കുന്നതിനും, എല്ലാ വാർഡുകളിലെയും ആർ. ആർ. ടി യും വാർഡ് ജാഗ്രത സമിതിയും പുന സംഘടിപ്പിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂമിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വിവിധ വാർഡുകളിലായി വരും ദിവസങ്ങളിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top