കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടികള്‍ ബാംഗ്ലൂരിലെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടികള്‍ ബാംഗ്ലൂരിലെന്ന് സൂചന. ഇതനുസരിച്ച് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികളെയും തേടി അന്വേഷണ സംഘം ബംഗല്‍രുവിലേക്ക് പുറപ്പെട്ടു. പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്.

ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തു. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോമില്‍ എത്തി. സുരക്ഷാ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. മാധ്യമവാര്‍ത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.

ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top