Section

malabari-logo-mobile

ഇസ്രായേല്‍ – ഹമാസ് യുദ്ധം കടുക്കുന്നു

HIGHLIGHTS : The Israel-Hamas war rages on

ജെറുസലേം: ഇസ്രായേലിനെതിരെ ഫലസ്തീന്‍ സംഘടനയായ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതോടെ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍. തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും അടിയന്തര ഉന്നതതല പ്രതിരോധ യോഗത്തിന് ശേഷ ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

ഗാസ മുനമ്പ് കേന്ദ്രീകരിച്ചാണ് ഈസ്രാഈലിന്റെ ആക്രമണം നടക്കുന്നത്. ഈ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹമാസിന്റെ അക്രമത്തില്‍ 20 ഇസ്രാഈലര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ ഹമാസ് ഗ്രൂപ്പുമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണെന്നും ഇസ്രാഈല്‍ സൈന്യം അറിയിച്ചതായും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 300ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

sameeksha-malabarinews

വാഹനങ്ങളും കെട്ടിടങ്ങളും റോക്കറ്റ് ആക്രമണത്തില്‍ കത്തുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വടക്കന്‍ ഇസ്രാഈലില്‍ നുഴഞ്ഞുകയറിയ ഹമാസ് തുടര്‍ച്ചയായ റോക്കറ്റ് ആക്രമണമാണ് നടത്തിയത്.
ലോകമെമ്പാടുമുള്ള ഫലസ്തീനികളോട് ഇസ്രാഈലിനെതിരെ പൊരുതുവാന്‍ ഹമാസ് വക്താവ് മുഹമ്മദ് ലൈഫ് ആഹ്വാനം ചെയ്തിരുന്നു. ജറുസലേമിലെ അല്‍ അക്‌സ മസ്ജിദിലെ ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് പുതിയ നീക്കമെന്ന് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു.

ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധമായിരിക്കും ഇതെന്നും 5,000 റോക്കറ്റുകള്‍ ഇതിനകം തൊടുത്തുവിട്ടുവെന്നും ദൈഫ് പറഞ്ഞു. ജറുസലേമിലും തല്‍ അവീവിലുമുള്‍പ്പെടെ ഇസ്രാഈലിലുടനീളം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!