Section

malabari-logo-mobile

ഡോക്ടർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു

HIGHLIGHTS : The indefinite strike by doctors continues

സർക്കാർ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരം തുടരുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിനുമുന്നിൽ ഇന്നുമുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. ശമ്പള വർദ്ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സർക്കാർ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും സംഘടന ആരോപിക്കുന്നു. വിഷയത്തിൽ ഒക്ടോബർ മുതൽ നാല് മുതൽ നിസ്സഹകരണസമരം ഡോക്ടർമാർ ആരംഭിച്ചിരുന്നു. നവംബർ മാസം മുതൽ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിപക്ഷ സമരം പിൻവലിച്ചിരുന്നു. എന്നാൽ സർക്കാർ ഉറപ്പു പാലിച്ചില്ലെന്നും അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.രോഗി പരിചരണം മുടങ്ങാതെയാകും സമരം എന്ന് ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്നും ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ ആനുപാതിക വർധനവിന് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചന്നുമാണ് കെ ജി എം ഒ ആരോപിക്കുന്നത്.

sameeksha-malabarinews

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ഡിഎംഒ ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിൽ ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!