കോഴിക്കോട് നഗരത്തില്‍ എംഎഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

കോഴിക്കോട് : നഗരത്തില്‍ ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് മലാപറമ്പ് സ്വദേശി അക്ഷയ്(24), കണ്ണൂര്‍ ചെറുകുന്നു് സ്വദേശി ജാസ്മിന്‍(26) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ ലോഡ്ജിലില്‍ നിന്നാണ് എംഡിഎംഎ കഞ്ചാവ് എന്നവ സഹിതം പിടികൂടിയത്.

ഇവരുടെ മുറിയില്‍ നിന്നും ലഹരി ഉപയോഗിക്കുന്ന സിറിഞ്ചടക്കം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ ലോഡ്ജുകളില്‍ കോഴിക്കോട് സിറ്റി അസി. കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top