Section

malabari-logo-mobile

മന്ത്രവാദ ചികിത്സ; കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചെന്ന് പരാതി

HIGHLIGHTS : കോഴിക്കോട് : മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. ഭര്‍ത്താവ് ആശുപത്രി ചികിത്സ നിഷേധിച്ചെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ട...

കോഴിക്കോട് : മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി. ഭര്‍ത്താവ് ആശുപത്രി ചികിത്സ നിഷേധിച്ചെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്റെ മരണത്തെ പറ്റിയാണ് പരാതി. ഇവരുടെ ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചുവെന്നും നൂര്‍ജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ വെച്ചാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

sameeksha-malabarinews

സംഭവത്തില്‍ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നൂര്‍ജഹാന്റെ മൃതദേഹം ഇപ്പോള്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ രോഗം ഏറിയിട്ടും ഭര്‍ത്താവ് ജമാല്‍ നൂര്‍ജഹാനെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നേരത്തെ ഇത്തരത്തില്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ജമാലിന്റെ എതിര്‍പ്പവഗണിച്ച് ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല്.

ചൊവ്വാഴ്ച വൈകീട്ട് ഭാര്യയുമായി ആലുവയിലെക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ആലുവയിലെ മന്ത്രവാദകേന്ദ്രത്തിലേക്കാണ് ജമാല്‍ നൂര്‍ജ്ജഹാനെ കൊണ്ടുപോയതെന്ന് പറയുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്.

മൃതദേഹവുമായി ആലുവയില്‍ നിന്നും കല്ലാച്ചിയിലെത്തിയ ആംബുലന്‍സ് പോലീസ് തടഞ്ഞ് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!