HIGHLIGHTS : The incident of killing and burying a young woman in Tuvvur; 5 people were arrested
മലപ്പുറം: തുവ്വൂരില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനായ വിഷ്ണു, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്ന കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം റെയില്‍വേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളളപ്പിലാണ് ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം കണ്ടത്. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം 11 മുതല്‍ കാണാതായ തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിത(35)യുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. സുജിത തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മൃതദേഹം ഇതുവരെയും പുറത്തെടുത്തിട്ടില്ല.


ചികിത്സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ സുജിത പിന്നീട് കാണാതാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീടിന്റെ സമീപത്തുനിന്ന് മൃതദേഹം ഇന്നലെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറന്‍സിക് സംഘം പരിശോധന നടത്തും.