Section

malabari-logo-mobile

മോഡേൺ ഇൻഡോർ മാർക്കറ്റ് ഒന്നാം ഘട്ടം മന്ത്രി  നാടിന്  സമർപ്പിച്ചു

HIGHLIGHTS : The first phase of the modern indoor market was handed over to Minister Nad

പെരിന്തൽമണ്ണ നഗരസഭയുടെ   രജതജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച  ആധുനിക ഇൻഡോർ മാർക്കറ്റിന്റെ ഒന്നാംഘട്ടം നിർമാണം പൂർത്തീകരിച്ചത്  കാർഷിക വികസന കർഷകക്ഷേമ വകുപ്പ്  മന്ത്രി വി.എസ്.സുനിൽ കുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലവിലെ ഡെയ്ലി മാർക്കറ്റ് നിലനിന്നിരുന്ന 2.73 ഏക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള രൂപകൽപ്പനയോടും സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ച ഇൻഡോർ മാർക്കറ്റ് നിർമി ച്ചിരിക്കുന്നത്.
ബംഗളൂരു ആസ്ഥാനമായ എ.യു.എസ് കൺസോർഷ്യം രൂപരേഖ തയ്യാറാക്കിയ മാർക്കറ്റിന്റെ നിർമാണം കേരളത്തിലെ പ്രശസ്തമായ നിർമാണ കൂട്ടായ്മയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർവഹിച്ചത്. മാർക്കറ്റിന്റെ രണ്ടാം ഘട്ടം മാർച്ചിൽ പൂർത്തീകരിക്കും.

sameeksha-malabarinews

രണ്ടു ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന മാർക്കറ്റിന്റെ സെല്ലാർഫ്ലോറിലും കെട്ടിടത്തിന് ചുറ്റുമായും 500 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 226 ഓളം ഷോപ്പ് റൂമുകളാണ് നിർമിച്ചിട്ടുള്ളത്.
ഇതിൽ 203 എണ്ണം  നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് വിനിയോഗിക്കുക.

ഒന്നാം നിലയിൽ ആധുനിക രൂപത്തിലുള്ള സൂപ്പർമാർക്കറ്റ് ബ്രാൻഡ് ഷോപ്പുകൾ, എ ടി എം കൗണ്ടർ മൊബൈൽ കിയോസ്ക്കുകൾ, ജെന്റ്സ് കിഡ്സ് ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും , രണ്ടാം നിലയിൽ ലേഡീസ് ഷോപ്പുകൾ, ലേഡീസ് ഫാൻസി ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടിപാർലർ , പ്ലേ ഏരിയ, ഫുഡ് കോർട്ട് എന്നീ സൗകര്യങ്ങളും അടങ്ങുന്ന 220 കട മുറികളാണുള്ളത്.  എട്ട് ലിഫ്റ്റും രണ്ട് എസ്കലേറ്റർ സൗകര്യവുമുള്ളതിനാൽ ഫ്ലോറുകളിൽ എല്ലായിടത്തും സ്റ്റെപ്പ് കയറാതെത്തന്നെ എത്താനാവും. 120 ടോയ്ലറ്റ്, വിശ്രമ കേന്ദ്രം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സി സി ടി വി , സെക്യൂരിറ്റി സിസ്റ്റം, ഖര – ദ്രവ്യ മാലിന്യ സംസ്കരണ സംവിധാനം എന്നിവയും മാർക്കറ്റിൽ ഉണ്ടാവും. പ്രത്യകം മെയിന്റിനൻസ്, ബിസിനസ് പ്രമോഷൻ വിങ്ങും പ്രവർത്തിക്കും

നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ നിഷി അനിൽ രാജ് ,
നഗരസഭ  സെക്രട്ടറി എസ്. അബ്ദുൾ സജീം, മുനിസിപ്പൽ എഞ്ചിനിയർ  എൻ. പ്രസന്നകുമാർ, സ്ഥിരം സമിതി  ചെയർമാൻമാരായ  കിഴിശ്ശേരി മുസ്തഫ, കെ സി മൊയ്തീൻകുട്ടി, പി.ടി ശോഭന, രതി അല്ലക്കാട്ടിൽ, വാർഡ് കൗൺസിലർ  തെക്കത്ത് ഉസ്മാൻ ഊരാലുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ജനറൽ മാനേജർ എസ്. രാജീവൻ, പത്മനാഭൻ,
കുടുംബശ്രീ ചെയർപേഴ്‌സൺ എം.പ്രേമലത,
എ.യു. എസ് കൺസോർഷ്യം എജിനിയർ കെ.എസ്.ബിനോദ്,  ചമയം വാപ്പു മർച്ചന്റ്സ് അസോസിയേഷൻ, കെ സുബ്രമണ്യൻ,   നഗരസഭ ഓവർസിയർ  സി.പി.ബൈജു തുടങ്ങിയവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!