Section

malabari-logo-mobile

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌‌ പിടികിട്ടാപ്പുള്ളി വേല്‍മുരുകന്‍

HIGHLIGHTS : വയനാട്‌ ബാണാസുരസാഗര്‍ മീന്‍മുട്ടി വെ‌ള്ളച്ചാട്ടത്തിന്‌ സമീപത്ത്‌ തണ്ടര്‍ബോള്‍ട്ട്മായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ കൊല്ലപ്പെട്ടത്‌ മാവോയിസ്‌റ്റ്‌ നേതാ...

വയനാട്‌ ബാണാസുരസാഗര്‍ മീന്‍മുട്ടി വെ‌ള്ളച്ചാട്ടത്തിന്‌ സമീപത്ത്‌ തണ്ടര്‍ബോള്‍ട്ട്മായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ കൊല്ലപ്പെട്ടത്‌ മാവോയിസ്‌റ്റ്‌ നേതാവ്‌ വേല്‍മുരകനാണെന്ന്‌ പോലീസ്‌. ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയാണ്‌ തമിഴ്‌നാട്‌ തേനി സ്വദേശിയായ വേല്‍മുരുകന്‍

വയനാട്‌, കോഴിക്കോട്‌്‌, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളിലായി 9 കേസുകള്‍ വേല്‍മുരുകനെതിരെയുണ്ട്‌ . തമിഴ്‌നാട്ടിലും വേല്‍മുരുകനെതിരെ നിരവധി കേസുകളുണ്ട്‌. വേല്‍മുരുകനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

sameeksha-malabarinews

തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ച്‌ സ്ഥലത്തെത്തിയാണ്‌ മരിച്ചതയാണ്‌ മരിച്ചത്‌ വേല്‍മുരുകനാണെന്ന്‌ സ്ഥിരീകരിച്ചത്‌.

പതിവ്‌ പരിശോധന നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട്‌ സംഘത്തിനെതിരെ മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നന്നെ്‌ പോലീസ്‌ പറയുന്നു. ആയുധധാരികളായ ആറംഗ സംഘമാണ്‌ വെടിയുതിര്‍ത്തതെന്ന്‌. തുടര്‍ന്ന്‌ തണ്ടര്‍ബോള്‍ട്ട്‌ സംഘം തിരിച്ചും വെടിയുതിര്‍ക്കുയായിരുന്നു. വെടിവെപ്പിന്‌ ശേഷം നടത്തിയ പരിശോധനയിലാണ്‌ വേല്‍മുരുകന്റെ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹത്തിനരികില്‍ നിന്നും പോയിന്റ്‌ 303 തോക്കും കണ്ടെടുത്തിട്ടുണ്ട്‌.

അന്നമാളാണ്‌ വേല്‍മുരുകന്റെ മാതാവ്‌. മുരുകന്‍(അഭിഭാഷകന്‍), അയ്യമ്മാള്‍ എന്നിവര്‍ സഹോദരങ്ങളാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!