120 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശി കോഴിക്കോട്‌ പിടിയില്‍

കോഴിക്കോട്: ‌ ഒറീസയില്‍ നിന്നും ലോറിയില്‍ കടത്തിയ 120 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍. തിരൂര്‍ ഒഴൂര്‍ സ്വദേശി മക്കാട്ട്‌ പ്രദീപ്‌കുമാര്‍(42)  ആണ്‌ പിടിയിലായത്‌. രാമാനാട്ടുകര ബൈപ്പാസില്‍ വെച്ച്‌ പന്തീരങ്കാവ്‌ പോലീസാണ്‌ വാഹനപരിശോധനക്കിടെ കഞ്ചാവ്‌ പിടികൂടിയത്‌.

നാഷനല്‍ പെര്‍മിറ്റ്‌ ലോറിയില്‍ ഒഡീഷയിലെ റായ്‌ഖട്ടില്‍നിന്നും കടത്തിക്കൊണ്ടുവരികായയിരുന്നു കഞ്ചാവ്‌. റായ്‌ഘട്ടില്‍ നിന്നും കഞ്ചാവ്‌ വരുന്നുണ്ടെന്ന്‌ രഹസ്യവിവരം ജില്ലാ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സേനക്ക്‌ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി വരുന്ന ലോറികള്‍ നിരീക്ഷിക്കാന്‍ കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ സുജില്‍ ദാസ്‌ നര്‍ക്കോട്ടിക്‌ സെല്‍ വിഭാഗത്തിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പന്തീരങ്കാവ്‌ ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും നര്‍ക്കോട്ടിക്‌ സ്‌ക്വാഡും ചേര്‍ന്നാണ്‌ കേസ്‌ കണ്ടെത്തിയത്‌.

Share news
error: Content is protected !!
Scroll to Top