അര്‍ണബ്‌ ഗോസാമിയെ അറസ്‌റ്റ്‌ ചെയ്‌തു

മുംബൈ:  റിപ്പബ്ലിക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണബ്‌ ഗോസാമിയെ മുംബൈ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു റിപ്പബ്ലിക്‌ ടിവി തന്നെയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. അര്‍ണാബിനെ പോലീസ്‌ വാനിലേക്ക്‌ കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടു.

2018 രജിസ്റ്റര്‍ ചെയ്‌ത ഒരു ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. വന്‍ പോലീസ്‌ സന്നാഹത്തോടെയാണ്‌ അറസ്‌റ്റ്‌ റിപ്പബ്ലിക്‌ സീനയര്‍ എഡിറ്റര്‍മാരടക്കമുള്ളവര്‍ അര്‍ണബിന്റെ വസതിയിലേക്ക്‌ കടക്കാനുള്ള ശ്രമവും പോലീസ്‌ തടഞ്ഞു. അറസ്റ്റിനിടെ തന്നെയും കുടംബത്തേയും പോലീസ്‌ ശാരീരകമായി പീഡിപ്പിച്ചെന്ന്‌ അര്‍ണബ്‌ ആരോപിച്ചു.

ആതമഹത്യ പ്രേരണക്കേസില്‍ ബുധനാഴ്‌ച എട്ട്‌ മണിയോടെ ഹാജരാകണമെന്ന്‌ പോലീസ്‌ അര്‍ണബിനോട്‌ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ അര്‍ണബ്‌ ഇതിനോട്‌ നിസ്സഹകരിച്ചതോടയൊണ്‌ പോലീസ്‌ ഇയാളുടെ വസതിയിലെത്തി കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്‌.

2018 ല്‍ ഒരു ഇന്റീരയര്‍ ഡിസൈനറും അദ്ദേഹത്തിന്റെ മാതാവും ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അര്‍ണാബ്‌ ഗോസാമിക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അര്‍ണാബിനെതിരെ തെളിവുകളില്ലെന്ന്‌ കാണിച്ച്‌ കേസ്‌ തള്ളിയിരുന്നു. പിന്നീട്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മെയ്‌ മാസത്തില്‍ കേസ്‌ പുനരന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top