യുവജന ക്ഷേമബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പി. ബിജു അന്തരിച്ചു.

തിരുവനന്തപുരം:  യുവജന ക്ഷേമബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനും, മുന്‍ എസ്‌എഫ്‌ഐ സംസ്ഥാന സക്രട്ടറിയുമായിരുന്ന പി. ബിജു അന്തരിച്ചു. 42 വയസ്സായിരുന്നു. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാകമ്മറ്റിയംഗമാണ്‌.

തിരുവനന്തപും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന്‌ രാവിലെ എട്ടോടെ ഹൃദയാഘതത്തെ തുടര്‍ന്ന്‌ അന്ത്യം.

കഴിഞ്ഞ ഒക്ടോബര്‍ 21ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പിന്നീട്‌ പത്ത്‌ ദിവസത്തിന്‌ ശേഷം കോവിഡ്‌ നെഗറ്റീവ്‌ ആയെങ്കിലും ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ധവും ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തേയും അസുഖം ബാധിച്ചതിനെ തുടര്‍ന്ന്‌ ഡയാലിസിസ്‌ നടത്തിയിരുന്നുച

പിതാവ്‌ പ്രഭാകരന്‍, മാതാവ്‌ ചന്ദ്രിക, ഭാര്യ ഹര്‍ഷ, മക്കള്‍ നയന്‍(4), വാവക്കുട്ടന്‍(1)

Share news
error: Content is protected !!
Scroll to Top