Section

malabari-logo-mobile

ട്രോമാകെയറിന് കരുത്ത്പകര്‍ന്ന് ‘എന്റെ പരപ്പനങ്ങാടി’ വാട്‌സ്ആപ്പ് കൂട്ടായ്മ

HIGHLIGHTS : ente Parappanangadi WhatsApp group empowering trauma care

പരപ്പനങ്ങാടി: അപകട ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ‘എന്റ പരപ്പനങ്ങാടി’ വാട്‌സാപ് കൂട്ടായ്മ ഒരുങ്ങിയപ്പോള്‍ ആഴ്ചകള്‍ കൊണ്ട് പരപ്പനങ്ങാടിക്കാര്‍ പിരിച്ചെടുത്തത് ആറരലക്ഷം രൂപ.
മലപ്പുറം ജില്ലാ ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റിന് വേണ്ടിയാണ് റസ്‌ക്യൂവാഹനം, രക്ഷാ ബോട്ട് + എഞ്ചിന്‍, ലാഡറുകള്‍, റോപ്പുകള്‍, മരംമുറിച്ചു മാറ്റാനുള്ള മെഷിനറികള്‍, ഫോഗിംഗ് മെഷിനറികള്‍, ആധുനിക സംവിധാനത്തോടെയുള്ള ഓഫീസ് സംവിധാനം എന്നിവക്ക് വേണ്ടിയാണ് കൈകോര്‍ത്തത് .

ജില്ലക്കകത്തും പുറത്തും വെള്ളക്കെട്ടുകളില്‍ അപകടം നടക്കും ബോള്‍ പരപ്പനങ്ങാടിയില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ദരായ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ പോകാറുള്ളത് . രണ്ട് പ്രളയങ്ങളിലും, നിപ, കോവിഡ്, മഹാമാരിയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ടീമിന്റ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീത സൗഹൃദ കൂട്ടായ്മയായ എന്റെ പരപ്പനങ്ങാടി രംഗത്തെത്തിയത്.അഡ്മിന്മാരായ PK.അബ്ദുല്‍മുനീര്‍, ബിനു പ്രസാദ്, സ്റ്റാര്‍ മുനീര്‍,മജീദ് പുതിയ ഒറ്റയില്‍,സമീല്‍ കാസ്മിസ്, റസാഖ് മേച്ചേരി, ഹംസു പുത്തരിക്കല്‍, അഷ്‌റഫ് കുണ്ടംങ്കടവന്‍, ഷാനവാസ് കാട്ടാളി, MPഹബീബ് റഹ്മാന്‍ചെട്ടിപ്പടി, സിദ്ദീഖ് പുഴക്കലകത്ത്. എന്നിവരടങ്ങുന്ന എന്റ പരപ്പനങ്ങാടി ടീം നേരത്തെയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായ് ലക്ഷങ്ങള്‍ സമാഹരിച്ചിരുന്നു.

sameeksha-malabarinews

നിലവിലെ കോവിഡ്‌നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്ന മുറക്ക് ഔദ്യോതികമായ സമര്‍പ്പണം നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഒരു ആംബുലന്‍സുകൂടി സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ട്രോമാകെയര്‍ ടീം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!