തദ്ദേശ തിരഞ്ഞെടുപ്പ്: അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു

Local Elections: Notification has been issued for the reservation of Presidential posts

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു 2020-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ ത്രിതല പഞ്ചായത്തുകൾ എന്നിവയിലെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

പട്ടികജാതി സ്ത്രീ, പട്ടിക ജാതി, പട്ടികവർഗ്ഗ സ്ത്രീ, പട്ടിക വർഗ്ഗം, സ്ത്രീ എന്നീ സംവരണ സ്ഥാനങ്ങൾ ആണ് നിശ്ചയിച്ചിട്ടുള്ളത്.

വിജ്ഞാപനങ്ങൾ  www.sec.kerala.gov.in  എന്ന വെബ് സൈറ്റിൽ ലഭ്യമാകും.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •