Section

malabari-logo-mobile

36 വര്‍ഷത്തെ ഏകാന്തവാസം അവസാനിപ്പിച്ച് ചന്ദ്രേട്ടന്‍ ഉറ്റവരുടെ അടുത്തെത്തി

HIGHLIGHTS : After 36 years of solitude, Chandran reached out to his relatives

ഷൈന്‍ താനൂര്‍
താനൂര്‍: ദയനീയ സാഹചര്യത്തില്‍ നീണ്ട 36 വര്‍ഷം ഏകാന്തവാസം നയിച്ച കെ.പുരം കൊളക്കാട്ടില്‍ ചന്ദ്രന്‍ എന്ന ചന്ദ്രേട്ടന്‍ വീട്ടിലേക്ക് മടങ്ങി. താനൂര്‍ പോലീസിന്റേയും, നിര്‍ഭയ വളണ്ടിയര്‍മാരുടെയും, ലീഗല്‍ സര്‍വീസ് വളണ്ടിയര്‍മാരുടെയും ഇടപെടല്‍ മൂലമാണ് വീട്ടിലേക്കുള്ള മടക്കം.

ഏറെ കഷ്ടപ്പാടോടെ ദയനീയ സാഹചര്യത്തില്‍ ഒറ്റപ്പെട്ട് താമസിക്കുകയാണ് 76കാരനായ ചന്ദ്രനെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താനൂര്‍ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ അവിടെയെത്തിയത്. ചന്ദ്രന്റെ വീട്ടുകാരും അദേഹത്തിന്റെ മടങ്ങിവരവിനായി ഇവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി വീട്ടിലേക്ക് മടങ്ങിവരാന്‍ ഇവര്‍ ചന്ദ്രനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ നീണ്ട ഏകാന്തവാസം അവസാനിപ്പിച്ച് ചന്ദ്രന്‍ ഇവര്‍ക്കൊപ്പം വീട്ടിലേക്ക് മാടങ്ങിയത്.

sameeksha-malabarinews
ചന്ദ്രന്‍ നേരത്തെ താമസിച്ചിരുന്ന വീട്
ചന്ദ്രന്‍ നേരത്തെ താമസിച്ചിരുന്ന വീട്

ഒരേ സ്ഥലത്തു തന്നെ ഭക്ഷണവും കിടപ്പുമായി വര്‍ഷങ്ങളാണ് ചന്ദ്രന്‍ ഒരു ഇടിഞ്ഞുവീഴാറായ മുറിയില്‍ ജീവിതം തള്ളിനീക്കിയിരുന്നത്. ഇതിനിടയില്‍ നിന്ന് ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് ചന്ദ്രനെ ഭാര്യയും മക്കളും താമസിക്കുന്ന അമ്പാടി നഗറിലെ വീട്ടിലെത്തിച്ചത്.

നിര്‍ഭയ വളണ്ടിയര്‍ വനജ, ലീഗല്‍ സര്‍വീസ് വളണ്ടിയര്‍ ഖയറുന്നീസ, ഫസീദ പോലീസുകാരായ സബറുദ്ദീന്‍, ഷംസാദ്, വിമോഷ്, ജിജി തുടങ്ങിയവരുമാണ് ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!