Section

malabari-logo-mobile

അഴിയൂരിലെ കുട്ടികള്‍ക്ക് പാരിസ് മോഹന്‍കുമാറിന്റെ ഓണ്‍ ലൈന്‍ ചിത്രരചന ക്ലാസ്

HIGHLIGHTS : Paris Mohankumar's online drawing class for children in Azhiyoor

കോഴിക്കോട്: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കുട്ടികള്‍ക്ക് ചിത്രങ്ങള്‍ വരക്കാന്‍ ഓണ്‍ ലൈനില്‍ പരിശീലനം നല്‍കി പ്രശ്‌സ്ത ചിത്രകാരന്‍ പാരീസ് മോഹന്‍ കുമാര്‍ മാതൃക യായി.ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ മടുപ്പ് അകറ്റുന്നതിനും, കുട്ടികള്‍ക്ക് ചിത്രരചനയില്‍ ആഭിമുഖ്യം ഉണ്ടാക്കുന്നതിനും വേണ്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ചിത്രരചന ക്ലാസ്സ് സംഘടിപ്പിച്ചത്.

യു നോസ്‌ക്കോ അവാര്‍ഡ് ജേതാവും പ്രശസ്ത ചിത്രകാരനും അഴിയൂര്‍ പഞ്ചായത്ത് നിവാസിയുമായ പാരിസ് മോഹന്‍കുമാറാണ് സൗജന്യമായി ചിത്രരചന പഠിപ്പിക്കുന്നത്.ആദ്യ ഘട്ടത്തില്‍ എല്ലാവര്‍ക്കും വരക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ കുട്ടികള്‍ക്ക് നല്‍ക്കുകയും, ചിത്രങ്ങള്‍ വരക്കുന്ന രീതി വീഡിയോവിലൂടെ കുട്ടികള്‍ക്ക് നല്‍ക്കുന്നതുമാണ്. പ്രരാംഭ തലത്തില്‍ നല്‍കിയ ചിത്രങ്ങള്‍ വരച്ച കുട്ടികള്‍ക്ക് തുടര്‍ പഠനം നല്‍ക്കുന്നതാണ്. ജൂനിയര്‍ ബ്രീഗേഡുമാരായ കുട്ടികള്‍ക്കാണ് പരിശീലനം നല്‍ക്കുക. വരും ദിവസങ്ങളിലും തുടര്‍ പരീശീലനം ഉണ്ടാകുന്നതാണ്.

sameeksha-malabarinews

പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അധ്യാപകന്‍ മാരായ കെ.പി.പ്രീ ജീത്ത് കുമാര്‍, സി.കെ.സാജിദ് എന്നിവര്‍ പാരിസ് മോഹന്‍കുമാറിന് ആവിശ്യമായ സഹായം നല്‍ക്കി.

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഓണ്‍ ലൈനില്‍ ചിത്രരചന പഠിപ്പിക്കുന്ന പ്രശസ്ത ചിത്രകാരന്‍ പാരിസ് മോഹന്‍കുമാര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!