Section

malabari-logo-mobile

ശാസ്ത്രജ്ഞരുടെ ലോകറാങ്കിംഗില്‍ പ്രൊഫ. എം.ടി. രമേശന് നേട്ടം

HIGHLIGHTS : in the world rankings of scientists.Prof. M.T. Ramesan gains

മലപ്പുറം: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ ശാസ്ത്രജ്ഞന്‍മാരുടെ ലോക റാങ്കിംഗില്‍ ഏറ്റവും മികച്ച രണ്ടു ശതമാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.ടി. രമേശന്‍ ഇടം നേടി. പോളിമര്‍ സയന്‍സ് മേഖലയില്‍ ഇന്ത്യയില്‍ നിന്നും 36-ാം റാങ്ക് നേടിയാണ് അദ്ദേഹം ലോകറാങ്കിംഗില്‍ ഇടംപിടിച്ചത്.

എച്ച് ഇന്റക്‌സ്, ഗ്രന്ഥകര്‍ത്തൃത്വം, സൈറ്റേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കുന്നത്. രാജ്യാന്തര ജേണലുകളില്‍ 116 ശാസ്ത്രപ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാഭാവിക കൃത്രിമ റബ്ബറുകളുടെ തീ പിടിക്കാനുള്ള പ്രവണത കുറച്ചുകൊണ്ട് വീടുകള്‍ക്കുള്ളിലും മറ്റും സുരക്ഷിതമായി ഉപയോഗിക്കാവുന്ന തരത്തില്‍ മാറ്റിയെടുക്കാവുന്ന ഗവേഷണങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ സീലുകള്‍, വിദ്യുച്ഛക്തി കടത്തി വിടുന്ന കണ്ടക്ടിംഗ് പോളിമര്‍ നാനോ കോംപസിറ്റുകള്‍ ഉപയോഗിച്ച് വിഷവാതകങ്ങളും മറ്റും പുറപ്പെടുവിച്ചാല്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പോളിമര്‍ സെന്‍സറുകള്‍ എന്നിവ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ചിലതാണ്.

sameeksha-malabarinews

പ്രകൃതിക്കു ദോഷകരമല്ലാത്ത രീതിയില്‍ മണ്ണില്‍ അലിഞ്ഞുചേരുന്ന പോളിമറുകള്‍ കശുമാവില്‍ നിന്നുള്ള റസിനുകള്‍ എന്നിവ ഉപയോഗിച്ചുള്ള പഠനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!