Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ./ബി.എ./ബി.എ. അഫ്സല്‍ ഉലമ/ബി.എസ...

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ./ബി.എ./ബി.എ. അഫ്സല്‍ ഉലമ/ബി.എസ്.സി./ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ/സൂക്ഷ്മ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

sameeksha-malabarinews

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.ബി.ഇ., എം.കോം., എം.എ., എം.എസ്.സി., എം.എസ്.ഡബ്ല്യൂ., എം.ടി.എച്ച്.എം., എം.ടി.ടി.എം., ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം നവംബര്‍ 6-ന് ആരംഭിക്കും.

പുനഃപരീക്ഷ നവംബര്‍ 6-ന്

കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (2 വര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനഃപരീക്ഷ നവംബര്‍ 6-ന് നടക്കും.

പരീക്ഷ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്സ് (സി.യു.സി.എസ്.എസ്.) സ്പെഷ്യല്‍ സപ്ലിമെന്ററി സപ്തംബര്‍ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഡീഷണല്‍ സ്പെഷ്യലൈസേഷന് ഫൈനോടു കൂടി അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ അഡീഷണല്‍ സ്പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, കോ-ഓപ്റേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഒന്നില്‍) ചെയ്യുന്നതിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടെ നവംബര്‍ 16 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ള മുഴുവന്‍ രേഖകളും സഹിതം ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ.-673635 എന്ന വിലാസത്തില്‍ നവംബര്‍ 18-ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

പുനഃപ്രവേശനത്തിന് ഫൈനോടുകൂടി അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ./ബി.കോം./ബി.എസ്.സി. (മാത്തമറ്റിക്സ്)/ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) യു.ജി. പ്രോഗ്രാമുകള്‍ക്ക് 2015 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടുകൂടി നവംബര്‍ 16 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!