Section

malabari-logo-mobile

പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

HIGHLIGHTS : The famous Marxist thinker Aijaz Ahmed has passed away

കാലിഫോര്‍ണിയ: വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ വിഖ്യാത പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഐജാസ് അഹമ്മദ് അമേരിക്കയിലെയും യുകെയിലേയും വിവിധ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

പഠനത്തിന് ശേഷം അമേരിക്കയിലെയും കാനഡയിലെയും വിവിധ സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. 2017 മുതല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയടക്കം ഒട്ടേറെ പ്രസിദ്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

sameeksha-malabarinews

ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ ആനുകാലികങ്ങളിലും മാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഇന്‍ തിയറി, ക്ലാസസ്, നേഷന്‍സ്, ലിറ്ററേച്ചേഴ്‌സ്, മുസ്ലിംസ് ഇന്‍ ഇന്ത്യാ:ബീഹാര്‍, ദി വാലീ ഓഫ് കശ്മീര്‍: ദി ലാന്‍ഡ്, സോഷ്യല്‍ ജ്യോഗ്രഫി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!