തിരൂരങ്ങാടി: കൊളപ്പുറം ചോലക്കലില്‍ ടയര്‍ പൊട്ടി മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരികേറ്റു.
പരിക്കേറ്റ അദ്ദേഹത്തെ തൊട്ടടുത്തുള്ള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കോട് നിന്ന് കോട്ടക്കലിലേക്ക് പാലുമായി വന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. നടു റോഡില്‍ മറിഞ്ഞ മിനിലോറി നാട്ടുക്കാര്‍ റോഡ് അരുകിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




