പഞ്ചാബ് തൂത്തുവാരി ആം ആദ്മി

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബില്‍ ചരിത്രം കുറിച്ച് ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 90ല്‍ അധികം സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 14 സീറ്റിലും ബി.ജെ.പി നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദല്‍, പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും പിന്നിലാണ്.

ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം. പഞ്ചാബില്‍ ആം ആദ്മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമായത്.

പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഡല്‍ഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഎപി ഭരണത്തിലേക്ക് വരുന്നത്.

Share news
error: Content is protected !!
Scroll to Top