Section

malabari-logo-mobile

നേപ്പാളില്‍ ഭൂചലനം;മരണം നൂറ് കഴിഞ്ഞു

HIGHLIGHTS : The death toll in Friday's earthquake in western Nepal has crossed 100

കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു. കാഠ്മണ്ഡുവില്‍ നിന്ന് 500 കിലോമീറ്റര്‍ (310 മൈല്‍) പടിഞ്ഞാറ്, ജജര്‍കോട്ട്, വെസ്റ്റ് റുകും എന്നീ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

നേപ്പാള്‍ തലസ്ഥാനത്തും അയല്‍രാജ്യമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

sameeksha-malabarinews

നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി സൈനിക വക്താവ് അറിയിച്ചു. ജാര്‍കോട്ടിലെ ആശുപത്രി പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഭൂചലനം ഉണ്ടായി ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ഭൂചലനങ്ങള്‍ കൂടി അനുഭവപ്പെട്ടു, കൂടുതല്‍ ഭൂചലനങ്ങളും വീടുകള്‍ക്ക് കേടുപാടുകളും സംഭവിക്കുമെന്ന ഭയം കാരണം പലരും രാത്രി മുഴുവന്‍ തുറസ്സായ സ്ഥലങ്ങളില്‍ ചെലവഴിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ശനിയാഴ്ച ദുരിതബാധിത പ്രദേശത്തെത്തി, ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ജീവനും സ്വത്തുക്കള്‍ക്കും നഷ്ടമായതില്‍ തന്റെ ‘അഗാധമായ ദുഃഖം’, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാന്‍ സുരക്ഷാ ഏജന്‍സികളോട് താന്‍ ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു.

അതെസമയം ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡുകള്‍ തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണ്.

എന്താണ് സംഭവിച്ചതെന്നതിന്റെ പൂര്‍ണ്ണമായ ചിത്രം ലഭിക്കാന്‍ പ്രയാസമാണെന്ന് ജജര്‍കോട്ട് ജില്ലാ പോലീസ് മേധാവി സുരേഷ് സുനാര്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

നേപ്പാളിലെ മോണിറ്ററിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രകാരം പ്രാദേശിക സമയം 23:47 (18:02 GMT) നാണ് ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂകമ്പം യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ മാസം, പടിഞ്ഞാറന്‍ ജില്ലയായ ബജാംഗില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു,

ഭൂചലനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റോഡുകളുടെ ചില ഭാഗങ്ങള്‍, കാഠ്മണ്ഡു താഴ്വരയിലെ പ്രശസ്തമായ ചരിത്ര സ്മാരകങ്ങള്‍ – യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകള്‍ തുടങ്ങി പലതും നശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!