Section

malabari-logo-mobile

പൊലിസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് തിരൂരങ്ങാടിയില്‍ അറസ്റ്റില്‍

HIGHLIGHTS : A young man who defrauded the police and cheated him of lakhs was arrested in Tirurangadi

തിരൂരങ്ങാടി: പൊലിസ് ചമഞ്ഞ് ഭാര്യയുടെ സഹപാഠിയുടെ കുടുംബത്തില്‍നിന്നും അഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയ കേസില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
മമ്പുറം പുളിക്കത്തൊടി ഫായിസ്(22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ് ഫായിസ്. എന്നല്‍
താന്‍ മലപ്പുറം പൊലിസിന് കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗമാണെന്നായിരുന്നു ഫായിസ്
ഭാര്യയുടെ സഹപാഠിയായ യുവതിയെയും അവരുടെ വീട്ടുകാരെയും ധരിപ്പിച്ച് വെച്ചിരുന്നത്.

ഇവരുമായി വലിയ സൗഹൃദ ബന്ധം സ്ഥാപിച്ച ഫായിസ് ഈ യുവതിയുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നില്‍ക്കുന്ന ഒരു യുവാവ് കഞ്ചാവ് കേസില്‍പ്രതിയാണെന്നും ഈ കേസില്‍ യുവതി പ്രതിചേര്‍ക്കപ്പെടുമെന്നും വിശ്വസിപ്പിച്ച് കേസൊതുക്കാന്‍ പൊലിസിനെ നല്‍കാനെന്ന് വ്യാജ്യേനെയാണ് പണം ഈടാക്കി തുടങ്ങിയത്.
പിന്നീട് യുവതിയുടെ അമ്മയുടെ സിം കാര്‍ഡ് ഉപയോഗിച്ച് കേരളത്തിന് പുറത്ത് ഒരാള്‍ 85,000 രൂപയ്ക്ക് ബാങ്കില്‍ നിന്നും പണം എടുത്തിട്ടുണ്ടെന്നും ഈ പ്രശ്‌നം കേസ് ആയിട്ടുണ്ടെന്നും ഇത് ഒതുക്കാമെന്നും പറഞ്ഞ് പണം ഈടാക്കി.

sameeksha-malabarinews

ഈയിടെ യുവതിയുടെ വീട്ടുമുറ്റത്ത് മയക്കുമരുന്ന് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം പാക്കറ്റുകള്‍ കൊണ്ടിടുകയും ഇത് വീട്ടുകാരെ കാണിച്ച് പിടികൂടാന്‍ പൊലിസ് പുറപ്പെട്ടിട്ടുണ്ട് എന്നും തെറ്റിദ്ധരിപ്പിച്ച് വീണ്ടും പണം ഈടാക്കി.ഇത്തരത്തില്‍ അഞ്ചര പവന്‍ സ്വര്‍ണം അടക്കം അഞ്ചര ലക്ഷത്തോളം രൂപ യുവതിയുടെ വീട്ടുകാരില്‍ നിന്നും ഈടാക്കിയതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!