കൊച്ചി: പ്രശസ്ത ഫുഡ് വ്ളോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അദേഹത്തിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന സോഷ്യല്‍ മീഡിയ പേജിലെ ഫുഡ് വ്ളോഗറാണ് രാഹുല്‍. മരണ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയെ വ്യത്യസ്ത തരത്തിലുള്ളതുമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍. ‘ഓ കൊച്ചി’ എന്ന പേജിലും രാഹുല്‍ വീഡിയോകള്‍ ചെയ്തിട്ടുണ്ട്.
ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പെത്തെ കുറിച്ചാണ് രാഹുല്‍ അവസാനമായി വീഡിയോ ചെയ്തത്. അപ്രതീക്ഷിതമായി രാഹുലിന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് ആരാധകര്‍.




