Section

malabari-logo-mobile

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

HIGHLIGHTS : ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആ...

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം ഒരു വർഷമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. 2021 ജൂലൈ ഒന്നു മുതൽ നികുതി അടയ്‌ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകൾ നികുതി അടയ്ക്കാനുണ്ട്. നിശ്ചിത സമയത്ത് നികുതി അടയ്ക്കാൻ കഴിയാതിരുന്ന ചരക്ക് വാഹന ഉടമകൾക്ക് അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന ബാധ്യതയും ഇതുമൂലം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!