Section

malabari-logo-mobile

‘സ്ത്രീയുടെ നഗ്‌നമാറിടം കാണിക്കുന്നത് അശ്ലീലമല്ല; പുരുഷന്റേത് കാണിക്കുമ്പോള്‍ പ്രശ്‌നമില്ലല്ലോ ‘; രഹ്ന ഫാത്തിമക്കെതിരായ കേസ് റദ്ദാക്കി കോടതി

HIGHLIGHTS : The court quashed the case against Rahna Fatima

കൊച്ചി: സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ എടുത്ത പോക്‌സോ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം.

‘ഒരു സ്ത്രീയുടെ നഗ്‌നശരീരത്തിന്റെ ചിത്രീകരണം എല്ലായ്‌പ്പോഴും ലൈംഗികമോ അശ്ലീലമോ ആയി കണക്കാക്കരുത്. പുരുഷ ശരീരം അപൂര്‍വ്വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളു. എന്നാല്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ചുള്ള സ്വയംനിര്‍ണയാവകാശം പുരുഷാധിപത്യ ഘടനയില്‍ നിരന്തം ഭീഷണിയിലാണ്. സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുന്നു, വിവേചനത്തിന് വിധേയരാകുന്നു, അവരുടെ ശരീരത്തിനെയും ജീവിതത്തേയും കുറിച്ചുള്ള ചോയിസുകളില്‍ വിചാരണ ചെയ്യപ്പെടുന്നു’ കോടതി നിരീക്ഷിച്ചു.

sameeksha-malabarinews

പുരുഷന്റെ നഗ്‌നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാല്‍ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്‌ന ശരീരത്തെ ചിലര്‍ ലൈംഗികതക്കോ ആഗ്രഹപൂര്‍ത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്‌നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

രഹ്ന ഫാത്തിമ കുട്ടികളെ കൊണ്ട് മാറിടത്തില്‍ ചിത്രീകരണം നടത്തിയത് കല എന്ന നിലയിലാണെന്നും അതിനെ ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്ന് വ്യാഖ്യാനിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!