പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വായനശാല നില്‍ക്കുന്ന 28-ാം ഡിവിഷനിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരെ നവജീവന്‍ വായനശാല ആദരിച്ചു. അരുണിമ, ലീല, ശോഭ, സരോജിനി, കാഞ്ചന, അനിതകുമാരി എന്നിവരെയാണ് പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചത്.
പ്രവര്‍ത്തകര്‍ തങ്ങളുടെ തൊഴിലനുഭവങ്ങള്‍ ചടങ്ങില്‍ വിശദീകരിച്ചു.
കെ.ശീതള അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദ് കുമാര്‍ തള്ളശ്ശേരി, സനില്‍ നടുവത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജിഷ സ്വാഗതവും വിനീത നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




