Section

malabari-logo-mobile

വെളിമുക്ക് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയും നവീകരണ കലശവും വിപുലമായ പരിപാടികളോടെ നടന്നു

HIGHLIGHTS : The consecration and renovation ceremony of Velimuk Sri Subrahmanya Temple was held with elaborate programmes

വെളിമുക്ക് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയും നവീകരണ കലശവും വിപുലമായ പരിപാടികളോടെ നടന്നു പൂര്‍ത്തിയായി. ഏഴു ദിവസത്തെ ആഘോഷം വിശേഷാല്‍ പൂജകളോടെ നാളെ സമാപിക്കും. തന്ത്രി ചെറമംഗലത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ആചാര്യന്മാര്‍ മേളക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വെളിമുക്ക് ശ്രീ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന സപ്ത ദശാക്ഷരി മേളത്തിന് ആയിരങ്ങള്‍ സാക്ഷിയായി.

വൈകുന്നേരത്തെ സാംസ്‌കാരിക സമ്മേളനം മുന്‍ എംഎല്‍എ അഡ്വക്കേറ്റ് കെ എന്‍ എ ഖാദര്‍ ഉദ്ഘാടനം ചെയ്തു .മുഖ്യാതിഥി ബാലന്‍ പൂതേരി, വെളിമുക്ക് ശ്രീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു ഗുരുജനങ്ങളെയും കലാപ്രതിഭകളെയും ആദരിക്കുകയുണ്ടായി. മുഖ്യാതിഥി ബാലന്‍ പുതേരി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ അച്ചാട്ടില്‍ പ്രേമന്‍ മാസ്റ്റര്‍ അഡ്വക്കറ്റ് സിപി മുസ്തഫ രാജേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍കുട്ടി സ്വാഗതവും ഏ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ അന്നദാനവും വൈകുന്നേരം ഏഴുമണിക്ക് മുരുകാസ് ചന്ദ്രന്‍ നേതൃത്വം കൊടുത്ത ഭജനയും സംഘടിപ്പിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!