Section

malabari-logo-mobile

സാഹിത്യകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

HIGHLIGHTS : KB Chief Minister's condolences on Sridevi's death

സാഹിത്യകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുന്ന രചനകളിലൂടെ ശ്രദ്ധേയയായിരുന്നു ശ്രീദേവി എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എഴുത്തുകാരി കെ.ബി. ശ്രീദേവി (84) തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജീവിതത്തെക്കുറിച്ചായിരുന്നു കൂടുതലും എഴുതിയത്.

യജ്ഞം, അഗ്‌നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല്, ചിരഞ്ജീവി, മുഖത്തോടുമുഖം, തിരക്കൊഴിയാതെ, ശ്രീകൃഷ്ണകഥ, കുട്ടിത്തിരുമേനി, കൃഷ്ണാനുരാഗം തുടങ്ങിയവയാണ് ശ്രീദേവിയുടെ പ്രധാന കൃതികള്‍. യജ്ഞത്തിന് 1974ലെ കുങ്കുമം അവാര്‍ഡും നിറമാല എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്‌കാരത്തിന് കഥയ്ക്കും തിരക്കഥയ്ക്കുമുള്ള 1975ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കൃഷ്ണാനുരാഗം എന്ന കൃതിക്ക് 1988ലെ ജന്മാഷ്ടമി പുരസ്‌കാരവും ലഭിച്ചു. വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, നാലപ്പാടന്‍ പുരസ്‌കാരം, ദേവിപ്രസാദം അവാര്‍ഡ്, നവോത്ഥാന സാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ‘യജ്ഞം’ നോവല്‍ അതേപേരില്‍ ചെറുമകള്‍ കെ.രഞ്ജന സിനിമയാക്കിയിരുന്നു.

sameeksha-malabarinews

1940 മെയ് 1-ന് മലപ്പുറം ജില്ലയില്‍ വാണിയമ്പലം കരിക്കാട്ട് വെള്ളയ്ക്കാട്ടു മനയിലായിരുന്നു ശ്രീദേവിയുടെ ജനനം. വേദപണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വിഎംസി നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും കൂടല്ലൂര്‍ മനയില്‍ ഗൗരി അന്തര്‍ജനത്തിന്റെയും പുത്രിയാണ്. ഭര്‍ത്താവ് കൂടലൂര്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്. മക്കള്‍: ഉണ്ണി, ലതാ, നാരായണന്‍ മരുമക്കള്‍: തനൂജ, വാസുദേവന്‍, ദീപ്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!