Section

malabari-logo-mobile

വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണം: കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

HIGHLIGHTS : Passengers must be informed in advance if flights are canceled or delayed: DGCA instructions to companies

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന്
വിമാനങ്ങള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികള്‍ ഉയര്‍ന്നതോടെ മാര്‍ഗരേഖ പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാരെ മുന്‍കുട്ടി അറിയിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി.

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാവുകയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിക്കുകയും ചെയ്തതോടെയാണ് ഡി.ജി.സി.എയുടെ പുതിയ തീരുമാനം.
സര്‍വീസ് നടക്കാതെവന്നതോടെ നൂറോളം യാത്രക്കാരാണ് ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടികള്‍ നല്‍കാതെ വന്നതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. ഇതോടെയാണ് പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനമായത്.

sameeksha-malabarinews

അതത് എയര്‍ലൈനിന്റെ വൈബ്‌സൈറ്റില്‍ തല്‍സ്ഥിതി വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് അറിയിച്ച ഡിജിസിഎ, യാത്രക്കാരെ എസ്എംഎസ്, വാട്‌സാപ്, ഇ മെയില്‍ എന്നിങ്ങനെ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചു. വിമാനങ്ങള്‍ വൈകുന്നതിനെ കുറിച്ച് യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും വ്യക്തമാക്കി.

നിലവില്‍ ബോര്‍ഡിങ് നിഷേധിക്കുകയോ, വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അതാത് എയര്‍ലൈന്‍ ചെയ്തുകൊടുക്കേണ്ടതാണ് എന്നാണ് ഡി.ജി.സി.എയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറില്‍ (എസ്.ഒ.പി.) പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക കാരണങ്ങളാല്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിക്കുന്ന സാഹചര്യത്തില്‍ ആ സര്‍വീസ് റദ്ദാക്കിയേക്കാമെന്നും എ.ഒ.പിയില്‍ പറയുന്ന സൗകര്യങ്ങള്‍ വിമാന കമ്പനി യാത്രക്കാര്‍ക്കായി ചെയ്തുകൊടുക്കുകയും വേണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ എസ്.ഒ.പി. എല്ലാ എയര്‍ലൈനുകളും അടിയന്തരമായി പാലിക്കണം എന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!