Section

malabari-logo-mobile

വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

HIGHLIGHTS : The Central Government has sharply increased the re-registration charge of vehicles

ന്യൂഡല്‍ഹി: രാജ്യത്തെ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ബസ്, ട്രക്ക് എന്നീ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് എട്ട് മടങ്ങ് തുകയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 1500 രൂപ ഈടാക്കുന്ന ഇത്തരം വാഹനങ്ങള്‍ക്ക് പുതുക്കിയ നിരക്ക് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.

ഇടത്തരം ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫീസ് പതിനായിരമാക്കി ഉയര്‍ത്തി. ഇതോടെ രാജ്യത്ത് ചരക്ക് നീക്കത്തിനും പൊതു ഗതാഗതത്തിനും ചിലവേറും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

sameeksha-malabarinews

300 രൂപയുള്ള ഇരുചക്ര വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍ ചാര്‍ജ് ആയിരമായും കാറുകളുടെ നിലവിലെ ചാര്‍ജ് അറുന്നൂറില് നിന്നും അയ്യായിരം ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!