ഷൂട്ടിങ് ബഹിരാകാശത്ത്; നടിയും സംവിധായകനും യാത്രതിരിച്ചു

സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ സംഘം. നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയുമാണ് സംഘത്തിലുള്ളത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.

‘ചലഞ്ച്’ എന്ന റഷ്യന്‍ ചിത്രത്തിനുവേണ്ടിയാണ് ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസില്‍ഗാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്.

റഷ്യന്‍ സോയുസ് സ്‌പെയ്‌സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷക്പ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്, ഖസാഖ്സ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് സുരക്ഷിതമായി ഇവര്‍ എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.

ബഹിരാകാശ യാത്രയുടെ ഭാഗമായി നടിയും സംവിധായകനും കുറച്ച് മാസങ്ങളായി കടുത്ത
പരിശീലനത്തിലായിരുന്നു. ഇതൊരു ചരിത്രനിയോഗമാണെന്ന് യൂലിയ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top