കാര്‍ട്ടൂണിസ്റ്റ് സി ജെ യേശുദാസന്‍ അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍(83) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപ അധ്യക്ഷനാണ് യേശുദാസന്‍. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു.

വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസന്‍. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 23 വര്‍ഷം മലയാള മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി, മെട്രോ വാര്‍ത്ത എന്നീ പത്രങ്ങളിലും കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവാണ്. കിട്ടുമ്മാവന്‍, മിസിസ് നായര്‍, പൊന്നമ്മ സൂപ്രണ്ട് എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്.

Share news
error: Content is protected !!
Scroll to Top