സന്ദര്‍ശനം പാടില്ലെന്ന് യുപി സര്‍ക്കാര്‍; വിലക്ക് ലംഘിക്കുമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് സംഘത്തിന് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്നാല്‍ വിലക്ക് ലംഘിച്ച് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി രാഹുല്‍ഗാന്ധി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.

ഒരുമിച്ച് മൂന്നുപേര്‍ മാത്രം പോകുകയാണെങ്കില്‍ നിരോധനാജ്ഞ ലംഘനമാകില്ലെന്നാണ് രാഹുല്‍ പറയുന്നത്. കൊല്ലപ്പെട്ട കര്‍ഷകകുടുംബങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ നിന്നും ലഖ്നൗവിലേക്ക് വിമാനമാര്‍ഗ്ഗം പുറപ്പെട്ടു.

ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഹുല്‍ രൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്രമോദിക്കെതിരെ നടത്തിയത്. മോദി ഭരണത്തില്‍ കര്‍ഷകര്‍ ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു.

കര്‍ഷകരെ കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി ഇപ്പോഴും തടങ്കലിലാണ്.

Share news
error: Content is protected !!
Scroll to Top