Section

malabari-logo-mobile

തവനൂരില്‍ ജലീല്‍ തന്നെ; ബിജെപിയും, വെല്‍ഫെയര്‍പാര്‍ട്ടിയും അവിഹതബന്ധമുണ്ടാക്കി എതിര്‍ത്തിട്ടും തവനൂരില്‍ വിജയിച്ചെന്ന്‌ ജലീല്‍

HIGHLIGHTS : മലപ്പുറം:  അവസാന ലാപ്പില്‍ വിജയം കൈപ്പിടിയിലൊതുക്കി മലപ്പുറം സുല്‍ത്താന്‍ കെ.ടി ജലീല്‍. വോട്ടിന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ഫിറോസ്‌ കുന്നുംപറമ്പിലി...

മലപ്പുറം:  അവസാന ലാപ്പില്‍ വിജയം കൈപ്പിടിയിലൊതുക്കി മലപ്പുറം സുല്‍ത്താന്‍ കെ.ടി ജലീല്‍. വോട്ടിന്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ഫിറോസ്‌ കുന്നുംപറമ്പിലിനെ മൂവായിരത്തി അറുപത്തിആറ്‌  വോട്ടുകള്‍ക്കാണ്‌ കെടി ജലീല്‍ തോല്‍പ്പിച്ചത്‌. തവനൂരില്‍ നിന്നും മൂന്നാംതവണയാണ്‌ ജലീല്‍ ജയിച്ചത്‌.

വോട്ടണ്ണെലിന്റെ ആദ്യഘട്ടത്തില്‍ പിറകിലായിരുന്ന ജലീല്‍ 10 റൗണ്ട്‌ എണ്ണക്കഴിഞ്ഞപ്പോളാണ്‌ മുന്നോട്ട്‌ വന്നത്‌. ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ പുറത്തൂരും കാലടിയും തൃപ്രങ്ങോടും എണ്ണിയപ്പോളൊക്കെ ഫിറോസ്‌ തന്നെയായിരുന്നു ലീഡ്‌ ചെയ്‌തത്‌. അവസാന ഘ്‌ട്ടത്തില്‍ വട്ടംകുളവും എടപ്പാളും എണ്ണിയപ്പോളാണ്‌ ലീഡിലേക്ക്‌ വന്നത്‌. അവസാനം സിപിഎമ്മിന്റെ ശ്‌ക്തികേന്ദ്രമായ പുറത്തൂര്‍ എണ്ണിയപ്പോളാണ്‌ വ്യക്തമായ ലീഡ്‌ ഉണ്ടായത്‌.

sameeksha-malabarinews

വര്‍ഗീയശക്തികളായ ബിജെപിയും, വെല്‍ഫെയര്‍പാര്‍ട്ടിയും എസ്‌ഡിപിയും അവിഹിതമായ ബാന്ധവമുണ്ടാക്കി എതിര്‍ത്തിട്ടും ജനകീയ കോടതിയില്‍ നിന്നും അന്തിമവിധിയുണ്ടായിരിക്കുന്നുവെന്ന്‌ും ജലീല്‍ വിജയിച്ചതിന്‌ ശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!