നേമത്ത്‌ കുമ്മനം രാജശേഖരനെ വി.ശിവന്‍കുട്ടി അട്ടിമറിച്ചു

തിരുവനന്തപുരം:  നേമത്ത്‌ ഇടതുമുന്നണിക്ക്‌ അട്ടിമറി വിജയം. നിലവില്‍ ബിജെപിയുടെ കേരളത്തിലെ ഏക സീറ്റായ നേമത്ത്‌ കുമ്മനം രാജശേഖരനെ വി. ശിവന്‍കുട്ടി പരാജയപ്പെടുത്തി. അയ്യായിരത്തില്‍ പരം വോട്ടുകള്‍ക്കാണ്‌ സിപിഎം സ്ഥാനാര്‍ത്ഥിയായ വി. ശിവന്‍കുട്ടി വിജയിച്ചിരിക്കുന്നത്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന്‍ എംപി മൂന്നാം സ്ഥാനത്താണ്‌.
കഴിഞ്ഞ തവണ ഒ രാജഗോപാലാണ്‌ നേമത്തുനിന്നും വിജയിച്ചത്‌.

ഇത്തവണ സംസ്ഥാനത്ത്‌ ബിജെപിയുടെ അകൗണ്ട്‌ തങ്ങള്‍ ക്ലോസ്‌ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ തന്നെ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ 5750 വോട്ടുകളാണ്‌ ശിവന്‍കുട്ടിക്ക്‌ ലീഡ്‌ ഇനി പോസ്‌റ്റല്‍വോട്ടുകള്‍ കൂടി എണ്ണാനുണ്ട്‌. എന്നാല്‍ ഇത്‌ ലീഡിനേക്കാള്‍ കുറവായതിനാല്‍ ശിവന്‍കുട്ടിയുടെ വിജയം ഉറ്‌പ്പാണ്‌്‌

Share news
error: Content is protected !!
Scroll to Top