Section

malabari-logo-mobile

മലപ്പുറത്ത്‌ ഇത്തവണയും മുസ്ലീംലീഗിന്റെ രാഷ്ട്രീയ ചക്രവ്യൂഹം തകര്‍ത്ത കരുത്തര്‍ : കെ.ടി ജലീല്‍, വി. അബ്ദുറഹിമാന്‍, പി.വി. അന്‍വര്‍……..

HIGHLIGHTS : മലപ്പുറം:  ഇത്ര കെട്ടുറപ്പോടെ കോണ്‍ഗ്രസ്സും മുസ്ലീംലീഗും മലപ്പുറത്ത്‌ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. എന്നിട്ടും കഴിഞ്ഞ തവണ തങ്ങള്‍ക്ക്‌...

മലപ്പുറം:  ഇത്ര കെട്ടുറപ്പോടെ കോണ്‍ഗ്രസ്സും മുസ്ലീംലീഗും മലപ്പുറത്ത്‌ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. എന്നിട്ടും കഴിഞ്ഞ തവണ തങ്ങള്‍ക്ക്‌ നഷ്‌പ്പെട്ട കോട്ടകളൊന്നും തിരിച്ചുപിടിക്കാനാവത്തതില്‍ കടുത്ത നിരാശയിലാണ്‌ യുഡിഎഫ്‌ പ്രത്യേകിച്ച്‌ മുസ്ലീംലീഗ്‌. വി. അബ്ദുറഹിമാനും, പിവി അന്‍വറും, കെടി ജലീലും യുഡിഎഫിന്റെ ചക്രവ്യൂഹം ഭേദിച്ച്‌ വിജയശ്രീലാളിതരായിരിക്കുന്നു …

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പോലും ഏറിയാല്‍ പൊന്നാനി മാത്രമായിരിക്കും ഇടതുമുന്നണി വിജയിക്കുക എന്നാണ്‌ യുഡിഎഫ്‌ കരുതിയിരുന്നത്‌.

sameeksha-malabarinews

താനുരില്‍ തങ്ങളുടെ യുവനേതാവായ പികെ ഫിറോസിനെ തന്നെ രംഗത്തിറിക്കായണ്‌ മുസ്ലീംലീഗ്‌ അങ്കം കുറിച്ചത്‌. കാരണം കഴിഞ്ഞ തവണ ഓര്‍ക്കാപ്പുറത്താണ്‌ മുസ്ലീംലീഗിന്റെ ഈ ഉരുക്കുകോട്ട വി അബ്ദുറഹ്മാന്‍ എന്ന സ്വതന്ത്രനെ മുന്‍നിര്‍ത്തി ഇടതുമുന്നണി പിടിച്ചെടുത്തത്‌.

പ്രചരണത്തിന്റെ ആദ്യഘട്ടം മുതല്‍ പികെ ഫിറോസ്‌ ജയിക്കുമെന്ന്‌ പ്രതീതി പരത്താന്‍ അവര്‍ വിജയിച്ചു. . മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ഒരു വോട്ടുപോലും അബ്ദുറഹ്മാന്റെ പെട്ടിയില്‍ വീഴരുതെന്ന്‌ യുഡിഎഫ്‌ ഉറപ്പാക്കിയിരുന്നു. ഇത്തവണ എല്ലാ ആയുധങ്ങളും എടുത്തു പടപൊരുതിയിട്ടും താനൂര്‍ തിരിച്ചുപിടിക്കാനിയില്ലന്നത്‌ കനത്ത തിരിച്ചടിയാണ്‌ മുസ്ലീംലീഗിനുണ്ടാക്കുക. കഴിഞ്ഞ തവണ ആറായിരത്തില്‍ പരം വോട്ടുകള്‍ക്ക്‌ വിജയിച്ച അബ്ദുറഹിമാന്‍ ഇത്തവണ കടുത്ത വെല്ലുവിളികളെ അതിജീവിച്ച്‌ 986 വോട്ടകള്‍ക്കാണ്‌ വിജയിച്ചത്‌.

നിലമ്പൂരില്‍ അന്‍വറിനെ നേരിടാന്‍ അന്തരിച്ച വിവി പ്രകാശ്‌ ഏറ്റവും മികച്ച സ്ഥാര്‍ത്ഥി തന്നയായിരുന്നു. കോണ്‍ഗ്രസ്സിന്റെ വോട്ട്‌ അന്‍വര്‍ നേടുന്നത്‌ ഒരു പരിധി വരെ തടയാന്‍ വിവി പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ കഴിഞ്ഞു. എന്നാല്‍ അന്‍വറും, വി.അബ്ദുറഹിമാനും മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നിക്ഷപക്ഷവോട്ടുകള്‍ ഇത്തവണ ഇടതുപെട്ടിയില്‍ വീഴ്‌ത്താന്‍ ഇടയാക്കി. പിവി അന്‍വര്‍ തന്ത്രശാലിയയായ രാഷ്ട്രീയ പ്രവര്‍ത്തകനെ തോല്‍പ്പിക്കാന്‍ ഇത്തവണയും യുഡിഎഫിനായില്ല.

തവനൂരില്‍ മത്സരിച്ച ഡോ. കെ.ടി ജലീല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ഫിറോസ്‌ കുന്നുംപറമ്പിലിനെ മൂവായിരത്തി അറുപത്തിആറ്‌്‌ വോട്ടുകള്‍ക്കാണ്‌ തോല്‍പ്പിച്ചത്‌. മുസ്ലീംലീഗുകാരനായ ഫിറോസ്‌ കുന്നംപറമ്പിലിനെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ രംഗത്തിറക്കിയാണ്‌. ജലീലിനെ നേരിട്ടിത്‌. ഇതുവഴി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്‌ഡിപിഐ, ചില മുസ്ലീം സംഘടനകള്‍ എന്നിവയുടെ പിന്തുണ നേടിയെടുക്കാനും ശ്രമിച്ചു. ശക്തമായ മത്സരമാണ്‌ ഫിറോസ്‌ കുന്നുംപറമ്പില്‍ കാഴ്‌ചവെച്ചത്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നെങ്ങിലും മുസ്ലീലീഗ്‌ തന്നെയായിരുന്നു പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിത്‌. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന തോന്നലുണ്ടാക്കിയങ്ങിലും അവസാനലാപ്പില്‍ ജലീല്‍ വിജയിച്ചുകയറുകയായിരുന്നു.

ചിട്ടയായി പ്രവര്‍ത്തനവും, തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍, വട്ടംകുളം എടപ്പാള്‍ പോലുള്ള പഞ്ചയാത്തുകളില്‍ സിപിഎമ്മിനുള്ള കരുത്തുറ്റ അടിത്തറയുമാണ്‌ ജലീലിന്‌ തുണയായത്‌.
മുസ്ലീം രാഷ്ട്രീയത്തിലെ ലീഗ്‌ വിരുദ്ധരായ വ്യക്തിത്തങ്ങളെ സിപിഎമ്മിനോട്‌ അടുപ്പിക്കുന്നത്‌ കെടി ജലീലാണെന്നതാണ്‌ ലീഗിന്‌ ജലീലിനൊടുള്ള കടുത്ത രാഷ്ട്രീയ വിദ്വേഷത്തിന്‌ കാരണം. അതുകൊണ്ട്‌ തന്നെ ജലീലിനെ ഏതുവിധേനെയും തോല്‍പ്പിക്കണമെന്ന്‌ മുസ്ലീംലീഗ്‌ കരുതിയിരുന്നു. എന്നാല്‍ ഇത്തവണയും അതിന്‌ സാധിക്കാഞ്ഞത്‌ അവര്‍ക്ക്‌ കടുത്ത തിരിച്ചടിയാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.

.മലപ്പുറത്തിന്റെ രാഷ്ട്രീയത്തില്‍ ഈ ഇടതു സ്വതന്ത്രരുടെ തുടര്‍ച്ചയായ വിജയം വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!