Section

malabari-logo-mobile

വാഹനാപകടം;പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

HIGHLIGHTS : ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ...

ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങര ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വിവാഹ നിശ്ചയത്തിന് പോയി മടങ്ങിയവരാണ് ടെമ്പോ ട്രാവലറില്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പ്രതിശ്രുതവരന്‍ വിനീഷ്(25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന(55), സഹോദരിയുടെ മകളുടെ ഭര്‍ത്താവ് ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍(38) എന്നിവരാണ് മരിച്ചത്.

sameeksha-malabarinews

പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടെമ്പോട്രാവലറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് കെഎസ്ആര്‍ടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളില്‍ എത്തിയവരും ചേര്‍ന്നാണ് ആളുകളെ ട്രാവലറിനുള്ളില്‍ നിന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!