മലപ്പുറം: കനത്ത മഴയില്‍ മരം വീണ് പൂളക്കപ്പാറ ആദിവാസി കോളനിയില്‍ മൂന്ന് പേര്‍ മരിച്ചു. പൂളക്കപ്പാറ കോളനിയില്‍ ശങ്കരന്‍,ചാത്തി,പുഞ്ചിക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി കോളനിയിലെ ഉത്സവത്തിനിടയിലാണ് അപകടം സംഭവിച്ചത്.
ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നു. സമീപത്തെ കോളനിയിലുള്ളവരും ഉത്സവത്തിനെത്തിയിരുന്നു. അപകടത്തില്‍ പരുക്കേറ്റ ആറുപേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




