Section

malabari-logo-mobile

ശക്തമായ കാറ്റ്; വള്ളിക്കുന്നില്‍ വാഴകള്‍ നിലംപൊത്തി

HIGHLIGHTS : വള്ളിക്കുന്ന്: വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. അരിയല്ലൂര്‍ വില്ലേജിലെ കൊടക്കാട്,കരുമലക്കാട് ഭാഗങ്ങളിലാണ് വ്യാപ...

വള്ളിക്കുന്ന്: വേനല്‍മഴയ്‌ക്കൊപ്പമെത്തിയ കാറ്റില്‍ നൂറുകണക്കിന് വാഴകള്‍ നിലംപൊത്തി. അരിയല്ലൂര്‍ വില്ലേജിലെ കൊടക്കാട്,കരുമലക്കാട് ഭാഗങ്ങളിലാണ് വ്യാപകനാശമുണ്ടായത്.

കര്‍ഷകരുടെ കുലച്ചവാഴകളാണ് ഏറെയും നിലംപൊത്തിയത്. കടുത്തവേനലില്‍ നനച്ചുണ്ടാക്കിയ വാഴകള്‍ നിലംപൊത്തിയത് കര്‍ഷകര്‍ക്ക് വലി ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.

sameeksha-malabarinews

പുഴക്കല്‍ പ്രഭാകരന്‍, കുഴിക്കാട്ടില്‍ ശിവദാസന്‍, കുമ്മിണിവീട്ടില്‍ പ്രകാശന്‍ എന്നിവരുടെതുള്‍പ്പെടെയുള്ളവരുടെ വാഴകളാണ് നിലംപൊത്തിയത്. മഴപ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിനൊപ്പം എത്തിയ ശക്തമായ കാറ്റാണ് തിരിച്ചടിയായതെന്ന് കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാറ്റില്‍ പ്രദേശത്ത് വ്യാപകമായി വാഴ കൃഷി നശിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!